മുത്തണി മുന്തിരി വള്ളികൾ - D

മുത്തണി മുന്തിരി വള്ളികള്‍
മൊട്ടിടും മഞ്ഞു ഡിസംബറില്‍
കിന്നരവീണയില്‍ സോളമന്‍
സുശ്രുതിമീട്ടിയ വേളയില്‍
ഈ ശാരോണിന്‍ താഴ്വരയോരത്തില്‍
കൂടൊന്നു കൂട്ടുവാന്‍ കൂടെ വാ
ഓ....
(മുത്തണി...)

കണ്ണാടിച്ചില്ലോടൊപ്പം 
രാക്കായല്‍ കുഞ്ഞോളങ്ങള്‍
പൂങ്കാറ്റില്‍ മെല്ലെ മൊഴിഞ്ഞു
മണ്ണിന്‍ നിറമുള്ള കുരുന്നുപെണ്ണേ
നീയെന്‍ മനസ്സിലെ ശോശന്നപ്പൂ
മേലെ മാനത്തെ കാറ്റത്തെ മേഘങ്ങള്‍
പ്രണയപറവകളായ്
ഓ....
(മുത്തണി...)

ചെമ്മാനച്ചോപ്പില്‍ മിന്നും 
ചിങ്കാരത്താരം പോലെ
നീയെന്നെ മെല്ലെ പുണര്‍ന്നു 
കാണാത്തണുപ്പിന്റെ പുതപ്പിനുള്ളില്‍
നമ്മള്‍ മയങ്ങുമീ നിമിഷങ്ങള്‍
ദൂരെ ദൂരത്തെ ലില്ലിപ്പൂഞ്ചില്ലയ്ക്കും
പ്രണയപരിഭവമോ
ഓ....
(മുത്തണി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthani munthiri - D