മോന്തടീ മോന്തടീ അന്തിക്കള്ള്

മോന്തടീ മോന്തടീ അന്തിക്കള്ള്..
മോന്തിയാലാടണ തെങ്ങിൻ കള്ള് 
കള്ളിനെ വെല്ലാനായി കള്ളല്ലാതെന്തുണ്ട്..
ഉള്ളു തുറന്നു പറഞ്ഞാട്ടെ..യാ...യാ..

ചുറ്റിക്കറങ്ങണ ഭൂമിയിലിങ്ങനെ
തള്ളി മറിയാതെ കാലു വയ്ക്കാൻ
ഉള്ളിലെ തള്ളിന്റെ തള്ളുവേണം..
കുറ്റം പറയല്ലേ പെണ്ണാളെ..യാ...യാ..

കണ്ടാൽ ചമ്മന്തിക്കണ്ണ് നെറയ്കുമ്പം
നാവു തണുക്കണ കള്ള് വേണം..
കപ്പയ്ക്കു മീൻ കറി ചാറു കറിയുണ്ട്..
ഒറ്റയ്ക്കു കൂട്ടല്ലേ പൊന്നളിയാ..
കാരിക്കറി മീനും കാളമീൻ കൊഞ്ചും
നാലഞ്ചു കൂട്ടം വറുത്തെടുത്തു..

കള്ളു കുടിക്കാത്ത കള്ളന്മാരെല്ലാരും
മാന്യന്മാരല്ലടാ പൊന്നളിയാ....

മോന്തടീ മോന്തടീ അന്തിക്കള്ള്..
മോന്തിയാലാടണ തെങ്ങിൻ കള്ള്..
കള്ളിനെ വെല്ലാനായി കള്ളല്ലാതെന്തുണ്ട്..
ഉള്ളു തുറന്നു പറഞ്ഞാട്ടെ..യാ...യാ...
യാ...യാ...യാ...യാ..യാ...യാ...യാ...യാ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Monthadi monthadi anthikkallu