മേഘമാകേ കസവു ചാര്‍ത്തും

മേഘമാകേ കസവു ചാര്‍ത്തും     
കരയിതാണെന്‍ കേരളം
കാതിലോല താലി ചാര്‍ത്തും
തീരമാണെന്‍ കേരളം(മേഘമാകേ)

ആവണിപ്പൂ പോലിതാ..കേരളം
ധാവണി പെണ്ണായിതാ..കേരളം
പാല്‍ നിലാവേ പൗര്‍ണമി
പൊന്‍ വസന്തമീ മലയാളം
എന്നുമെന്നും സ്നേഹമോതും കേരളം
നന്മയെന്നും കാത്തുവയ്ക്കും കേരളം 

ഹരിതം എങ്ങും മണ്ണിൽ
ഒഴുകും പുഴയോ എന്നും 
കതിരും ചിരിയാൽ നിറയും
തൊടിയിൽ അലിഞ്ഞിതാ   
രാഗം താളം ചുണ്ടിൽ
ലയമായ് കലയായ് ഉള്ളിൽ
മിന്നും എന്നും എന്നും   
ഉയര്‍ന്ന് പറന്നിതാ...

ഏതോ മഴവിൽ നിറവായ്..
ഓരോ ഋതുവും ചാരേ
അറിയാ മൗനം പോലെ
ഒന്നായ് ചേരും അലിവായ് നീയേ.

ആവണിപ്പൂ പോലിതാ..കേരളം
ധാവണി പെണ്ണായിതാ..കേരളം
പാല്‍ നിലാവേ പൗര്‍ണമി
പൊന്‍ വസന്തമീ മലയാളം
എന്നുമെന്നും സ്നേഹമോതും കേരളം
നന്മയെന്നും കാത്തുവയ്ക്കും കേരളം..

കേരളം..കേരളം...കേരളം...കേരളം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mekhamake kasavu charthum