മഴ നിലാ മാനം മേലേ
മഴ നിലാ മാനം മേലേ
മുകിലുകൾ എഴുതി നിൻ മുഖം
മിഴികളിൽ താരാ ജാലം
തിരികളായ് തഴുകി നിൻ നിറം
ഈണങ്ങളിൽ രാഗാർദ്രമായ്
ഈനമ്മളിൽ സ്നേഹാർദ്രമായ്
ഇനിയൊന്നു ചേർന്നു പോയിടാൻ
വരുന്നൊരാലരെ (2)
ശിശിര കാലങ്ങൾ പതിയെ
തോരാതെ നിൽക്കുന്നരികെ..-2
ശലഭമായ് ഉയരുവാൻ വരിക നീയഴകേ ഇതിലെ..
അതിരെഴാ കനവിൽ തനിയെ മധുരരാപ്പൂക്കൾ
അരുമയായ് തഴുകുവാൻ വരിക നീയഴകേ ഇതിലെ
നീ പാടുവാൻ ഹിന്ദോളമായ് ഞാൻ
നീ മൂടുവാൻ ഹേമന്ദമായ് ഞാൻ
ഇനിയൊന്നു ചേർന്നു പോയിടാൻ വരുന്നൊരലര
ഹൃദയ തീരങ്ങൾ നിറയെ
പ്രണയ രാഗങ്ങൾ പൊഴിയെ..-2
മൊഴികളിൽ ചിറകുമായ് വരിക നീയഴകേ ഇതിലെ
തരാളമായ് പുണരും കാറ്റിൻ
തണുവിരൽ വിരിയും നേരം
അലസമായ് കുളിരുവാൻ വരിക നീയഴകേ ഇതിലെ
നീ പോകുവാൻ ദൂരങ്ങളായ് ഞാൻ
നീ കാണുവാൻ തൂവൽ കിനാവായ്
ഇനിയൊന്നു ചേർന്നു പോയിടാൻ വരുന്നൊരലരെ
( മഴ നിലാ )