മയിൽപ്പീലി പ്രസവിച്ചു

 

മയില്‍പ്പീലി പ്രസവിച്ചു
അതു മധുരാംഗി നീയായിരുന്നു
മഴവില്ലു പൊഴിഞ്ഞു വീണു
അതു മൃദുലാംഗീ നീയായിരുന്നൂ
(മയില്‍പ്പീലി...)

ഇളനിലാവൊന്നു പെയ്തു അന്നാ
കുളിരെന്നിലേഴു പെയ്തു
ഒരു സ്വപ്നമതിലുണർന്നു
അത് ചിറകുള്ള നീയായിരുന്നു
ആഹഹാ ....ആഹഹാ... ആ....ആ....ആ‍....
(മയില്‍പ്പീലി...)

ഒരു നിശാഗന്ധി പൂത്തു പൂവിൻ
വിരലെന്നെയൊന്നു തൊട്ടൂ
ഒരു ചിത്രമതിൽ വിടർന്നു
അതു നിറമുള്ള നീയായിരുന്നൂ

കിലുകിലാം കിളി ചിരിച്ചു
ഞാനാ കിളിപ്പാട്ടിൻ തേൻ കുടിച്ചൂ
ഒരു ഗാനം ചിറകടിച്ചു
അതിൻ അനുഭൂതി നീയായിരുന്നു
ആഹഹാ ....ആഹഹാ... ആ....ആ....ആ‍....
(മയില്‍പ്പീലി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mayilppeeli Prasavichu

Additional Info

അനുബന്ധവർത്തമാനം