മെയ് മാസം പാടുന്നേ താന്തോന്നിപ്പാട്ട്

മെയ് മാസം പാടുന്നേ താന്തോന്നിപ്പാട്ട്

മാമഴക്കാലത്തിൻ ചെല്ലത്തേൻപാട്ട്

മെയ് മൂടിപ്പോകുന്നേ വേനൽ ദൂരത്ത്

കൺകൂട്ടിൽ മിന്നുന്നേ സ്വപ്നത്തിൻ മുത്ത്

മനസ്സിൻ ചെറുതുടിയിൽ മണിക്കുറുമ്പിന്റെ ലയമഴ പെയ്യുന്നേ

അറിയാ വഴി നീളെ നാമലഞ്ഞു പറന്നു കഥ ചൊല്ലും നേരം

(മെയ് മാസം...)

 

ഓരോ കളിവാക്കും ഓരോ തണുവാക്കും

ഫ്രണ്ട്ഷിപ്പിൻ സംഗീതമായ്

ഓരോ ഒളിനോക്കും ഓമൽ പുഞ്ചിരിയും

പ്രണയത്തിൻ സന്ദേശമായ്

ഇണങ്ങിയും പിണങ്ങിയുമൊരു മുറിക്കുള്ളിൽ

ആടിത്തെന്നി മറയുന്ന ശലഭങ്ങളാകാം

ദിനവും നിറവും പങ്കിടാം

(മെയ് മാസം...)

 

ദൂരെ ഒരു കോണിൽ കാണാക്കിളി പാടും

സ്നേഹത്തിൻ സങ്കീർത്തനം

മേലേ നിറവാനിൽ രാവിൻ വിരൽ തൊട്ടാൽ

മോഹത്തിൻ ചന്ദ്രോദയം

ചെറുപ്പത്തിൻ കുസൃതിയിൽ നനയുന്ന പ്രായം

ഒച്ച വെച്ചു തുടിക്കുന്നോരടിപൊളി കാലം

അരികിൽ അഴകായ് വന്നിതാ

(മെയ് മാസം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
May Masam Padunne Thanthonnippattu

Additional Info

Year: 
2009

അനുബന്ധവർത്തമാനം