മണ്ണു തേട്യ മഴ

മണ്ണു തേടിയ മഴപോ
മാനം തേട്യൊരണ്ടമ്മാവമാര്
ഇന്നലെ പെയ്ത മഴയ്ക്കിന്നു കുരുത്തൊരു തകര ഞാൻ
എന്നെ പെറ്റ മണ്ണേ ഏ.. ഏ.. ഏ..
ഞാനിറങ്ങിപ്പോന്ന മണ്ണ്
എനിക്കു വേണ്ടി ധനം തേട്യോരെന്റമ്മാവമ്മാര്
ഉണ്ടിട്ടു തെളിയണം ദേശം തെളിയണോ ഓ.. ഓ..
ദേശത്താലന്തീശരണ്ടെളിയണം
മണ്ണു തെളിയണം മായം തെളിയണം
മാനൊഴിഞ്ഞീ മനം തെളിയണം
മണ്ണും ഭവനും തേടികെട്ട്യൊരന്റപ്പനപ്പുപ്പന്മാര്
കിഴക്കുദിച്ച് പടിഞ്ഞാറസ്തമനെങ്കീ
ഏൻ വിളിക്ക് വിളിപ്പൊറത്ത് വന്ന് നിലകൊള്ളണെ എന്റപ്പനപ്പൂപ്പമാര്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mannu thediya mazha

Additional Info

Year: 
2000