മണ്ണിൽ വിണ്ണിൽ മനസ്സിലാകെ
മണ്ണില്‍ വിണ്ണില്‍ മനസ്സിലാകെ
വര്‍ണ്ണങ്ങള്‍ വര്‍ണ്ണങ്ങള്‍
അരുണ പീത രജത രാഗ
ഹരിത ശ്യാമങ്ങള്‍
(മണ്ണില്‍ വിണ്ണില്‍ )
ഇത്ര വര്‍ണ്ണങ്ങള്‍ ആരുടെ ഹൃദയത്തിന്‍
ചെപ്പു തുറന്നെടുത്തു ചായച്ചെപ്പു തുറന്നെടുത്തു
ഇത്ര സൌന്ദര്യം ഏതു ഹിരണ്മയ
പാത്രത്തില്‍ നിന്നെടുത്തു
അക്ഷയ പാത്രത്തില്‍ നിന്നെടുത്തു
ചിത്രകാരാ പറയൂ
പറയൂ പറയൂ
(മണ്ണില്‍ വിണ്ണില്‍ )
ചിത്രകാരനെ തേടിവന്നെത്തിയ
നേത്ര ശലഭങ്ങളോ
നീലനേത്ര ശലഭങ്ങളോ
സര്‍ഗ്ഗഭാവനയ്ക്കാടാന്‍ നിവര്‍ത്തിട്ട
ചൈത്ര കമ്പളമോ
ചൈത്ര രത്നശ്രീകമ്പളമോ
ദൃശ്യമാം സംഗീതമോ പറയൂ
പറയൂ പറയൂ
(മണ്ണില്‍ വിണ്ണില്‍ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mannil vinnil manasilaake
Additional Info
ഗാനശാഖ: