മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ

മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ ദൂരെ
മഞ്ചാടിക്കുന്നിൽ മണി മുകിലുകൾ വന്നു
പീലി വീശിയാടിടുന്നു മൂകം തെയ്യം തെയ്യം
(മഞ്ചാടി...)

അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി
ആ..ആ..ആ
അത്തിപ്പഴക്കാടും ചുറ്റി തെറ്റിപ്പൂ ചൂടി
കറ്റച്ചുരുൾ വേണീ നീ പോകുമ്പോൾ
പാടുന്നു കാടും കാട്ടാറും
(മഞ്ചാടി...)

ആ..ആ..ആ...
മുറ്റത്തൊരു പന്തൽ കെട്ടീ മുത്തുക്കുട ചൂടീ (2)
മുത്തുക്കിളീ നിന്നെ ഞാൻ വരവേൽക്കും
എന്നുള്ളിൽ വീണ്ടും പൂക്കാലം
(മഞ്ചാടി...)
ആ..ആ...ആ

തത്തക്കിളിച്ചുണ്ടൻ വള്ളം തത്തി തത്തി നീന്തും
അക്കരയ്ക്കു പോകാനായ് പോരാമോ
ഓരോരോ തീരം തേടാമോ
(മഞ്ചാടി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Manjaadikkunnil Manimukilukal

Additional Info

അനുബന്ധവർത്തമാനം