മന്ദാരം പൂത്തല്ലോ
മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ
മുക്കുറ്റിപ്പൂവിനും ജഗപൊഗ
മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ
മുക്കുറ്റിപ്പൂവിനും ജഗപൊഗ
അതിരാണിപ്പാടത്ത് വിതയെറിയും നേരത്ത്
കരിയാത്തന്‍ പറഞ്ഞ കഥ
മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ
മുക്കുറ്റിപ്പൂവിനും ജഗപൊഗ
മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ
മുക്കുറ്റിപ്പൂവിനും ജഗപൊഗ
കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ്
കാലം മാറിയ കഥയറിഞ്ഞു
കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ്
കാലം മാറിയ കഥയറിഞ്ഞു പിന്നെ
കാക്കപ്പൂവിന്‍ കരളിന്നുള്ളില്‍
നാടന്‍ കഥ നിറഞ്ഞു
കാക്കപ്പൂവിന്‍ കരളിന്നുള്ളില്‍
നാടന്‍ കഥ നിറഞ്ഞു
കതിരും പതിരും പടരും പലതും
പതിരില്‍ പൊതിയും കതിരോ തെളിയും
മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ
മുക്കുറ്റിപ്പൂവിനും ജഗപൊഗ
മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ
മുക്കുറ്റിപ്പൂവിനും ജഗപൊഗ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mandaram poothallo
Additional Info
Year:
2001
ഗാനശാഖ: