മന്ദാരപ്പൂമഴ
മന്ദാരപ്പൂമഴ ചൊരിയും മനസ്സിൽ
മണിക്കിനാവിൻ പൊന്നൂഞ്ഞാൽ
പൊന്നോണപ്പൂങ്കുരുവീ വരൂ നീ
മലർക്കളത്തിൽ പാടേണ്ടേ
നിറങ്ങളാകെ പൊലിച്ചുവോ
നൂറു പൂക്കൾ ചിരിച്ചുവോ
കദളീവനങ്ങളിൽ
കാറ്റിൻ പൂക്കാവടി (മന്ദാരപ്പൂ..)
പൂവാംകുരുന്നിനെ മാമൂട്ടി
തങ്കവെയിലൊഴുകീ
തളിർത്ത മാവിൽ പറക്കണ തത്തേ
തടുക്കിട്ടിരുത്താം വാ
ആയിരം തന്തൊ കോർത്ത
നീലവിൺ വീണയിൽ
മനസ്സിലാളുന്നൊരാനന്ദ ഗീതങ്ങളോ
കേട്ടു ഞാൻ (മന്ദാരപ്പൂ..)
ഓരോ മലരിലുമീത്തുമ്പികൾ
പാട്ടിൻ തേൻ പകരും
ഉടുത്തൊരുങ്ങീ ഉഷസ്സിന്റെ ചേലിൽ
തുടുത്ത മലർച്ചെണ്ടുമായ്
പോരുമീ പൂമകൾക്കായി
പൊൻ വളച്ചാർത്തിതാ
നിറഞ്ഞ മാനസമാധുരി പെയ്തു വരൂ
മേഘമായ് (മന്ദാരപ്പൂ..)
-----------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mandaarappoomazha
Additional Info
ഗാനശാഖ: