അകലെ ശ്യാമവാനം

 

അകലെ ശ്യാമവാനം
മുകിലിൻ മൂകയാത്ര
പിരിയാൻ വെമ്പുമീ പകലിൻ കൺ ചുവന്നു
ഇരുളിൻ മഞ്ചലിൽ ഏറുവാൻ നീങ്ങവേ
ഇതിനും സാക്ഷിയായ് നിൽക്ക നീ താരകേ (അകലെ...)

രണ്ടു ദൈവം വാഴുന്ന വീടിൻ പൊന്മകൾ
നൊമ്പരം കൊൾകയായ്
മാഞ്ഞുവോ പകൽക്കിളി
മനതാരിലെ ദൈവമോ സ്നേഹമേകമാം
ഒരു കീർത്തനം പോൽ നീയതോർക്കുന്നു (അകലെ...)

ആലയങ്ങൾ മാറീടാം ദൈവം മാറുമോ
ആതുരം മാനസം സാന്ത്വനം തിരഞ്ഞു പോയീ
പിരിയുന്നിരു കൈവഴി മുന്നിലീ വഴി
ഇരു കൈകൾ നീട്ടുന്നീയപാരത (അകലെ...)

-----------------------------------------------------------