മാനത്തൊരു തമ്പുരാട്ടി
മാനത്തൊരു തമ്പുരാട്ടി
മഴമുകിലാം തമ്പുരാട്ടി
മാമലയാം തോഴനെ
ഒരുനാള്‍ തേടിപ്പോയി
മാനത്തൊരു തമ്പുരാട്ടി
മഴമുകിലാം തമ്പുരാട്ടി
മടിയിലവള്‍ ഒളിച്ചുവച്ച
മഴവില്ലിന്‍ പൂമാല
മാരന്റെ മാറില്‍ ചാര്‍ത്താന്‍
കൊതിച്ചു പെണ്ണ്
പടിഞ്ഞാറേ കൊട്ടാരത്തിന്‍ പവിഴപ്പടവേറിയിറങ്ങി
പ്രിയതമന്റെ നാമം ചുണ്ടാല്‍
ജപിച്ചു പെണ്ണ്
(മാനത്തൊരു...)
മേടമാസ സന്ധ്യയവള്‍ക്ക്
വഴികാട്ടാന്‍ തിരി നീട്ടി
കുളിരേകാന്‍ ചന്ദനവനികള്‍
ചാമരങ്ങള്‍ വീശി
കാമുകനെ കണ്ടപ്പോള്‍
മാറോടു ചേര്‍ത്തപ്പോള്‍
കണ്ണീരായി മണ്ണിൽവീണു തമ്പുരാട്ടി
(മാനത്തൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manathoru thampuratti
Additional Info
Year:
1994
ഗാനശാഖ: