മാമല മേലെ ഒരു കൈലേസുപോലെ

മാമല മേലെ ഒരു കൈലേസുപോലെ മാരിവില്ലാരോ നീർത്തി

വിണ്ണറിയാതെ മുകിൽ പെണ്ണാളെറിഞ്ഞോ കണ്ണിലെ ഈറൻതോർത്തി..

തരാം തങ്ങാനിടം ഇതാ മുങ്ങാത്തൊരോടം ഏറുവാനുണ്ടേ മാടം

ഇനി ഈ മണ്ണ് നിന്നെ വരവേറ്റിടും, തെന്നൽ ഈണത്തിലാടും പാടും..

ഇതുവഴി വന്നാട്ടെ പുതുമൊഴി ചൊന്നാട്ടെ ഇരവിനു മുമ്പെൻ പെണ്ണേ

ഇതുവഴി വന്നാട്ടെ പുതുമൊഴി ചൊന്നാട്ടെ ഇരവിനു മുമ്പെൻ പെണ്ണേ....

 

മണവും തേനുമായി മടിയിൽ മുത്തുമായി മലകൾക്കപ്പുറത്തെ കാറ്റുപാടിടും

മണവും തേനുമായി മടിയിൽ മുത്തുമായി മലകൾക്കപ്പുറത്തെ കാറ്റുപാടിടും

കൂടെ വായോ കൂട്ടുതായോ

കുറുനിറ കോതിത്തരാം

ദൂരെ ദൂരെ ആരുമോരാതെ ഊരുകൾ കാണാൻ പോകാം.

കിഴക്കൊന്നു പൂക്കുമ്പം പടിഞ്ഞാറ് ചോക്കുമ്പം കഥ ചൊല്ലി കണ്ടുനിൽക്കാം

 

കിളിക്കൊഞ്ചൽ കേൾക്കുമ്പം കുളിർ ചോല പാടുമ്പം കനവിന്റെ മാലകോർക്കാം

മാമല മേലെ ഒരു കൈലേസുപോലെ മാരിവിൽ ആരോ നീർത്തി

വിണ്ണറിയാതെ മുകിൽ പെണ്ണാളെറിഞ്ഞോ കണ്ണിലെ ഈറൻതോർത്തി..

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mamala mele oru kailesupole