മാലേയലേപനം

ആ...
മാലേയലേപനം 
മനതാരിൽ ചാലിച്ച
നവമോഹങ്ങൾക്കെല്ലാം
പുതുതായൊരീണം പോലെ 
(മാലേയലേപനം...)

ധനുമാസക്കുളിരിന്റെ 
പുലർകാല ശ്രുതി പോലെ
സോപാനഗീതത്തിൽ 
പുതുതായൊരീണം പോലെ
ആ...

തുടികൊട്ടിൻ താളത്തിൽ 
ഉടലാകെ ഉറയുന്നു
മമമോഹങ്ങൾക്കെല്ലാം 
മാംഗല്യം നേരുവാൻ 
മതി മതി ആലസ്യം 
പൊതിയാനീ ചാഞ്ചാട്ടം
പൂർവാംബരത്തിന്റെ 
ഭൂപാള ഭാവം പോലെ

നടുമുറ്റത്താരെയോ 
തളരാതെ തിരയുന്നു
കാണികാണും നേരം ഞാൻ 
പാടെ മറക്കുന്നു 
തരളിതയാം നിന്റെ 
കൊതിയാണീ ചാപല്യം
നാടോടിപ്പാട്ടിന്റെ 
തനതായൊരീണം പോലെ

മാലേയലേപനം 
മനതാരിൽ ചാലിച്ച
നവമോഹങ്ങൾക്കെല്ലാം
പുതുതായൊരീണം പോലെ
ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maleya Lepanam

Additional Info

Year: 
1983

അനുബന്ധവർത്തമാനം