മലരിതൾ ചിറകുമായ്
മലരിതള്‍ ചിറകുമായി
മന്മഥ പൗർണ്ണമി നീന്തി വന്നു
എന്നിളം തേന്‍ കിളി
മലര്‍വള്ളിമഞ്ചലില്‍ മദിരോത്സവങ്ങളിൽ
മധുവാണിയായ് നീ പാടിവാ
ആ......ആ...ആ...ആ.....
മലര്‍വള്ളിമഞ്ചലില്‍ മദിരോത്സവങ്ങളിൽ
മധുവാണിയായ് നീ പാടിവാ
ശാരികേ ഈ കാട്ടുതേനുണ്ടുറങ്ങാന്‍ വാ
ഈ ഋതുമതി നിലാവില്‍
(മലരിതൾ....)
പാതിരാപ്പൂക്കളില്‍ പനിനീരു പെയ്യുവാന്‍
മധുമതിത്തെന്നലായ് നീ പാറിവാ
ആ....ആ...ആ....ആ....
പാതിരാപ്പൂക്കളില്‍ പനിനീരു പെയ്യുവാന്‍
മധുമതിത്തെന്നലായ് നീ പാറിവാ
ദാഹം തളിരിടും യാമം തോറുമെൻ
ചൊടിയിൽ സിരകളിൽ ലഹരിയായ് വാ
(മലരിതൾ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Malarithal Chirakumaay
Additional Info
ഗാനശാഖ: