മകരസംക്രമ സന്ധ്യയിൽ

മകരസംക്രമ സന്ധ്യയിൽ
മഞ്ഞു മൂടിയ വേളയിൽ
ശബരിമലയുടെ നെറുകയിൽ
ശരണ ഘോഷങ്ങൾ
സ്വാമി ശരണമയ്യപ്പാ....
രുദ്രാക്ഷം ചെറുമണി കുടമണി
ഭക്തന്മാർ മുദ്രകൾ അണിയണം
മുപ്പാരിൻ ഉടയവനവനുടെ
സൽപ്പേരാ ചൊടികളിരുതിരണം
(മകര സംക്രമ സന്ധ്യയിൽ...)

വൃശ്ചികപ്പൊൻ പുലരിയിൽ
തിരുമുദ്ര ചാർത്തുകയായ്
ഹൃദയം മുക്തി നേടുകയായ്...(2)
ഭസ്മ ചന്ദന കുങ്കുമാദികൾ
നിത്യലേപനമായ് 
മനസ്സിൽ ഭക്തി നിറയുകയായ്..
(മകര സംക്രമ സന്ധ്യയിൽ...)

പുണ്യപാപ ഫലങ്ങളിരുമുടി
ശിരസ്സിലേറ്റുകയായ്
നാമം നാവിലുണരുകയായ്...(2)
ദുരിതസുഖ സമ്മിശ്രമാകും
മലകൾ കയറുകയായ് 
കുംഭം പമ്പ താണ്ടുകയായ്...
(മകര സംക്രമ സന്ധ്യയിൽ..)

അന്നദാനപ്രഭുവിനുഴിയാൻ
അഗ്നിനാളവുമായ് 
കർപ്പൂരാഗ്നി നാളവുമായ്
പൊന്നുപടി പതിനെട്ടുമേറി 
ചെന്നു ചേരുക നീ
മനസ്സേ സന്നിധാനത്തിൽ..

മകരസംക്രമ സന്ധ്യയിൽ
മഞ്ഞു മൂടിയ വേളയിൽ
ശബരിമലയുടെ നെറുകയിൽ
ശരണ ഘോഷങ്ങൾ
സ്വാമി ശരണമയ്യപ്പാ....
രുദ്രാക്ഷം ചെറുമണി കുടമണി
ഭക്തന്മാർ മുദ്രകൾ അണിയണം
മുപ്പാരിൻ ഉടയവനവനുടെ
സൽപ്പേരാ ചൊടികളിരുതിരണം
(മകര സംക്രമ സന്ധ്യയിൽ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Makara sankrama sandhyayil

Additional Info

അനുബന്ധവർത്തമാനം