മാന്തളിരിൻ പട്ടു ചുറ്റിയ - F

ഓ....
മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ
മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല്
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടിവന്ന തിങ്കളോ
തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ
ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്

പൂവുകളിൽ ചോടുവെച്ചു നീ വരുമ്പോൾ
പ്രാവുകളാ കൂടുകളിൽ ശ്രുതിമീട്ടും
കാവുകളിൽ പൂവിളക്ക് കൊളുത്തി വെയ്ക്കും
കാതരമാം മോഹങ്ങൾ എന്നപോലെ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടിവന്ന തിങ്കളോ
തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ
ചൊല്ല് ചൊല്ല്
ഹോ മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ
മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല്

ആദിപുലർവേളയിൽ നാമീ വഴിയേ
പാടിവന്നു ജീവശാഖി പൂവണിഞ്ഞു
സ്നേഹമയീ പൂർവജന്മസ്മൃതികളേതോ
സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ
പൊങ്കലോ പൊന്നോണപ്പുലരിയോ
പാതിരാപ്പൂ ചൂടിവന്ന തിങ്കളോ
തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ
ചൊല്ല് ചൊല്ല് 
മാന്തളിരിൻ പട്ടു ചുറ്റിയ മാർഗഴിപ്പൂങ്കന്യകേ
മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല് ഹായ് ഹായ് ചൊല്ല് ചൊല്ല്
നീ ചൊല്ല് ചൊല്ല്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanthalirin pattu - F

Additional Info

Year: 
1999

അനുബന്ധവർത്തമാനം