കാതിൽ വെള്ളിചിറ്റു ചാർത്തും

 

കാതിൽ വെള്ളിച്ചിറ്റു ചാർത്തും
കാട്ടുമുല്ലപ്പെണ്ണിനോട്
കാറ്റു മൂളി എന്നെയിഷ്ടമാണോ (2)
ആറ്റിറമ്പിൽ പാടിയേതോ
പ്രേമഗന്ധർവൻ
കാട്ടുപൂവും കോരിത്തരിച്ചല്ലോ (കാതിൽ..)

ഓമലേ നിന്റെ ഗാനം
ഓർമ്മയിൽ തൊട്ടുണർത്തി (2)
കൊന്ന പൂക്കുന്ന ചന്തം
മുല്ല പൂക്കും സുഗന്ധം(കാതിൽ..)

പാടുമീ കൈവളകൾ
പ്രാണനിൽ തൊട്ടുണർത്തീ (2)
നമ്മൾ തൻ പൊൻ കിനാവിൽ
കുങ്കുമം പൂത്ത കാലം (കാതിൽ..)

----------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaathil Vellichittu Chaarthum

Additional Info