കൃഷ്ണാ കൃഷ്ണാ എന്നെ മറന്നായോ

കൃഷ്ണാ കൃഷ്ണാ എന്നെ മറന്നായോ
എന്നെ മറന്നാലും നിന്നെ മറക്കില്ല ഞാൻ

കണ്ണനെക്കണ്ടായോ 
കാർവർണ്ണനെക്കണ്ടായോ (2)
കാടുകളേ മലമേടുകളേ 
കാർവർണ്ണനെക്കണ്ടായോ
കണ്ണനെക്കണ്ടായോ 
കാർവർണ്ണനെക്കണ്ടായോ

കാലികൾ മേച്ചു നടക്കും ഗോകുല-
ബാലനെ കണ്ടായോ (2)
ഗോപാലനെ കണ്ടായോ
കണ്ണനെക്കണ്ടായോ 
കാർവർണ്ണനെക്കണ്ടായോ

പീലിത്തിരുമുടി പീതാംബരം
വനമാലികയെന്നീ വേഷം (2)
കണ്മണിയവനെ കാണാതിനിയൊരു
കാൽക്ഷണമില്ലിഹ വാസം
യോഗികൾ തേടും നിത്യാനന്ദ -
ജ്യോതി പരത്തും ദീപം
അതു കണ്ണിനു കവരും രൂപം
കണ്ണനെക്കണ്ടേനേ! കാർ-
വർണ്ണനെക്കണ്ടേനേ!
കണ്ണനെക്കണ്ടേനേ! കാർ-
വർണ്ണനെക്കണ്ടേനേ!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Krishna krishna enne marannayo

Additional Info

അനുബന്ധവർത്തമാനം