ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ

ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ 
അമ്മതന്‍ പൊന്നുണ്ണീ പാല്‍ കുടിക്കൂ (2)
അമ്മിണിക്കുട്ടനു ദാഹമില്ലേ 
അമ്മിണിക്കുട്ടനു ദാഹമില്ലേ 
അമ്മിഞ്ഞപ്പാലിനു മോഹമില്ലേ 
ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ 

അമ്പിളിമാമനെ കയ്യില്‍ തരാം 
അമ്പാടിക്കുട്ടന് കാട്ടിത്തരാം (2)
അന്‍പിന്‍ സമുദ്രം കടഞ്ഞു ഞാന്‍ നേടിയ 
സമ്പത്തേ നീയിറ്റു പാല്‍ കുടിക്കൂ 
ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ 

വാടിയതെന്താണീ പൂവദനം 
വാരാളും എന്‍ ഭാഗ്യ ശ്രീസദനം (2)
പാൽക്കടൽ വ൪ണ്ണനെ വ൪ണ്ണിച്ചു ഞാനൊന്നു
പാടാമൊരിത്തിരി പാൽകുടിക്കൂ
ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ

കൊഞ്ചും കുരുന്നേ നീ പാൽകുടിക്കൂ
പിഞ്ചിളം കുഞ്ഞേ നീ പാൽകുടിക്കൂ (2)
പഞ്ചാരപ്പുഞ്ചിരി തൂകിനിന്നമ്മതൻ
നെഞ്ചം കുളു൪പ്പിച്ചു പാൽ കുടിക്കു

ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ 
അമ്മതന്‍ പൊന്നുണ്ണീ പാല്‍ കുടിക്കൂ 
അമ്മിണിക്കുട്ടനു ദാഹമില്ലേ 
അമ്മിണിക്കുട്ടനു ദാഹമില്ലേ 
അമ്മിഞ്ഞപ്പാലിനു മോഹമില്ലേ 
ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Umma tharaamunni

Additional Info

Year: 
1964

അനുബന്ധവർത്തമാനം