കിലുങ്ങ് കിലുങ്ങ് മടിശ്ശീലേ
കിലുങ്ങ് കിലുങ്ങ് മടിശ്ശീലേ ഈ
കിളുന്നു കിളുന്നു കൈയ്യിലെ നീ (2)
വയറു നിറഞ്ഞു കരണം മറിഞ്ഞു വരണേ
ചാക്ക് കുപ്പി തകരസംഘം വരണേ
പെരുത്ത കാശുണ്ടേ
തകിട് മുകില് തകിട് മുകില് തകിടുപക്ക
അടിച്ചു പൊളിച്ച് തെരുവ് കലക്കി
മനസ്സ് നിറച്ച് മദിച്ചു കളിച്ചിടാം (കിലുങ്ങ്..)
അടിപിടി ഞങ്ങൾക്കില്ലല്ലോ കൊടിപിടി ഞങ്ങൾക്കില്ലല്ലോ
പണി ചെയ്യാൻ മടിയില്ല മാളോരേ
ഹേയ് കള്ളം കപടം ചെയ്യാതെ
കണ്ടതു വാരിത്തിന്നാതെ
നല്ലതു ചെയ്യും ഞങ്ങൾ മാളോരേ (2)
മാളികയില്ലല്ലോ മാനവുമില്ലല്ലോ നേരേ ചൊവ്വേ
ജീവിക്കുമ്പോൾ ആരും കൂടെ വരും (കിലുങ്ങ്..)
കൂട്ടില്ലാത്തവരാണേലും പാട്ടിനു പോണവരാണേലും
അക്ഷരവിദ്യ പഠിക്കും മാളോരേ
കചചചചടതപമയരലവമ
എല്ലു നുറുങ്ങി പണി ചെയ്യാം ചില്ലറ തന്നാൽ മതിയല്ലോ
കുഞ്ഞു വയറ്റിനു കൂടുതൽ വേണ്ടല്ലോ (2)
നാടിനു നല്ലവരായ് നാളെ വലിയവരായ്
നന്മകൾ കാട്ടി പാടുമ്പോഴേ ലോകം കൂടെ വരും (കിലുങ്ങ്..)