കിളിയേ കളമൊഴി കിളിയേ
തെയ്യം തകധിമി താരോ
തെയ്യം തകധിമി താരോ
കിളിയേ കളമൊഴി കിളിയേ
തുളുനാടൻ പൈങ്കിളിയേ
ചിറകും വീശി പോകാം ദൂരത്ത്
ഓഹോഹോ..
(കിളിയേ...)
നിറമേഘരാശി പൂത്തു നിൽക്കുന്നു
സ്വരരാഗമാല നീട്ടി നിൽക്കുന്നു
മകരന്ധമാരി പെയ്തു വീഴുന്നു
സുഖമിന്നു പാടി വന്നു വാസന്തം
കിളിയേ ഓ കിളിയേ...
(കിളിയേ...)
മാനത്തെ കുന്നത്തെ മാർഗഴി പൂവിൽ
തേൻനുകരാനായ് പറന്നുയരാം
ചേലൊത്ത ചെമ്മുകിൽ കാവിലെ പൂരം
ഈ വഴി പോയാൽ കണ്ടു വരാം
ആരോമൽ തീരങ്ങൾ കാണോലോ
മാനത്ത് പൂണാരം തീർക്കാലോ
ആഘോഷ കൂട്ടത്തിൽ കൂടാലോ
ആലോലം താളത്തിൽ പാടാലോ
ആതിര പോലെ നീ വരുമോ..
കിളിയേ കിളിയേ...
(കിളിയേ...)
താഴ്‌വരതാരുണ്യ ചോലയിലിനി
ഞാൻ വരുമ്പോൾ നീ എന്തു തരും
നാണിച്ചു കൂമ്പാത്ത പെൺകുട പൂവ്
വാർമുടിയിൽ ഞാൻ ചൂടി തരും
മാണിക്യ കൂടിന്റെ*
താഴത്ത് പൊൻതാലം*
താലത്തിൽ സിന്ദൂരം കൂട്ടാലോ
കോലങ്ങൾ ചാലിച്ചു ചാർത്താലോ
ആതിര പോലെ നീ വരുമോ
(കിളിയേ...)