കാറ്റിൽ പറന്നിറങ്ങും
ആ...ആ.....ആാ....ആ... കാറ്റിൽ പറന്നിറങ്ങും ഗീതം
മുളംകാട്ടിൽ ഒഴുകിവരും ഗീതം
യമുനാതരംഗമായ് തുഴയുന്നു മീര ഞാൻ
യദുമധുരമാണു നീ കുളിർ
(കാറ്റിൽ....)
ഒരു ശ്യാമസന്ധ്യ പോലെ മുകിലിതൾ പൂക്കൾ ഞാൻ നുള്ളി
നിറവിൽ നിലാവിൻ തൂവൽ
വെറുതേ ഞാൻ നിന്നെ ചാർത്തുമ്പോൾ
കണ്ണനോ വെണ്ണയായ് ഉരുകുന്നു ഞാനെന്നും
പ്രണയഭരിതയാണു ഞാൻ
(കാറ്റിൽ....)
പിരിയാൻ വിടാതെ നിന്നെ
തിരയുമീ രാഗാലാപം ഞാൻ
പതിയെ തൂറന്നു തന്നു പകലിന്റെ വാതിൽ മെല്ലെ നീ
വീണയായ് വേണുവായറിയാൻ ഭവാനെനെന്നെ
പ്രണയഭരിതയാണു ഞാൻ
(കാറ്റിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kattil parannirangum