സുന്ദരിയാം സൗമിനീ

 

ആ...ആ...ആ...ആ....
സ്ത്രീയെന്നൊരു വാക്കു കേട്ടാൽ
അഭിമാനപൂരിതമാകണം അന്തരംഗം
പ്രേമമെന്നു കേട്ടാലോ തിളക്കണം
ചോര നമുക്കു ഞരമ്പുകളിൽ ഞരമ്പുകളിൽ...

സുന്ദരിയാം സൗമിനീ ആ...
സുന്ദരിയാം സൗമിനീ
ചഞ്ചലയോ കണ്മണീ
നിന്റെ കവിൾ മുല്ലമൊട്ടിൽ ഒന്നു തൊട്ടോട്ടേ
കണ്ണിറുക്കും കൗമുദീ കന്മദപ്പൂ തേൻ കനി
നിന്റെ വാകമരച്ചോട്ടിൽ വന്നൊരു പാട്ടു കേട്ടോട്ടേ
സരിഗ മഗരീ സരിസരിസരി സരിഗമഗരീസാ
സരിഗ മഗരീ സരിഗമഗരീ സരിഗമഗരീസാ
(സുന്ദരിയാം...)

പ്രാണസഖീ സഖീ പ്രാണസഖീ
പ്രാണസഖീ ഞാൻ വെറുമൊരു പാട്ടുകാരൻ
കാനനത്തിൽ ആടു മേയ്ക്കും കൂട്ടുകാരൻ
താമസമെന്തേ വരുവാൻ ഓമലാളേ
ഇല്ലിമുളം കാട്ടിനുള്ളിലെ മാനസമൈനേ
പുത്തൂരം വീട്ടിലെ കൊയ്ത്തരിവാളിനു കല്ലെറിഞ്ഞോളേ
നാളികേരത്തിന്റെ നാട്ടിലെനിക്കുള്ള നാഴിയിടങ്ങഴിയേ
ഇതിലേ വാ കറുത്ത പെണ്ണേ
ഇതിലേ വാ ഇതാ ഇവിടെ വരെ
(സുന്ദരിയാം...)

പാമ്പുകൾക്ക് സഖീ പാമ്പുകൾക്ക്
പാമ്പുകൾക്ക്  മാളമുണ്ട് ചക്രവർത്തിനീ
തങ്കഭസ്മക്കുറിയണിഞ്ഞ സന്യാസിനീ
കടലിന്നക്കരെ പോണോളെ കള്ളിച്ചെല്ലമ്മേ
പോയ് വരുമ്പോൾ പോയ് വരുമ്പോൾ എന്തു കൊണ്ടു വരും
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടല്ലേ
കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്കച്ചി കൊത്തല്ലേ
മനക്കലെ തത്തേ പോരൂ നീ
എൻ പച്ചപ്പനം തത്തേ
(സുന്ദരിയാം....)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sundariyaam

Additional Info

Year: 
2010

അനുബന്ധവർത്തമാനം