കപ്പൽപ്പാട്ട് (ആദം മല തേടി)
ആദം മല തേടി ഹാദി അലി മരയ്ക്കാൻ
ആലമേറും മരക്കപ്പൽ കേറിപ്പോയീ
ഒരിക്കൽ ...
ആദം മല തേടി ഹാദി അലി മരയ്ക്കാൻ
ആലമേറും മരക്കപ്പൽ കേറിപ്പോയീ
ഒരിക്കൽ ...
പന്തിരണ്ടു ഖലാസിമാരെന്തിന്നും പോന്നോര്
വങ്കരയ്ക്ക് ദ്വീപു പോലെ വഞ്ചിത്തുണക്കാര്
പടച്ചോന്റെ കടക്കണ്ണിൻ പൊയ്കയല്ലോ കടല്
പാമരങ്ങൾ തൊട്ടില് താരാടുമിളം തെന്നല്
ഹാദിസ്രാങ്കിന്റെയോ അതോ ആഴിയുടേയോ
അടിത്തട്ടിൽ നിന്നൊരു മീൻ മിന്നിമറഞ്ഞോ
ഏഴുനിറവില്ലുപോലേ കൊള്ളിമീനു പോലേ
ഹാദിയാകെ ആന്തലായീ ഓളമായീ ബഹറ്
ചാട്ടുളിക്കണ്ണാലേ സ്രാങ്ക് നീട്ടിയെറിഞ്ഞാറേ
ചോന്നു പടച്ചോന്റെ കണ്ണ് ചോര പൊടിഞ്ഞാറേ
പാമരങ്ങൾ തൊട്ടിലിട്ട് പോറ്റുമിളങ്കാറ്റുകള്
നോക്കിനിക്കെ കഴുകമ്മാരായ്
ദിക്കെട്ടും പൊന്തണല്ലാ ... അള്ളാ ... അള്ളാ ...
ദിക്കെട്ടും പൊന്തണല്ലാ ... അള്ളാ ... അള്ളാ ..
ദിക്കെട്ടും പൊന്തണല്ലാ ... അള്ളാ ... അള്ളാ ..
ദിക്കെട്ടും പൊന്തണല്ലാ ... അള്ളാ ... അള്ളാ .. ഹു
അള്ളാഹു ... അള്ളാഹു ... അള്ളാഹു ... അള്ളാഹു ...
നോക്കിനിക്കെ പൊന്തണള്ളാ തീയ് തുപ്പി പാറണള്ളാ
കത്തണള്ളാ ചീറണള്ളാ കീയണള്ളാ അള്ളാ ... ഹു
അള്ളാഹു ... അള്ളാഹു ... അള്ളാഹു ... അള്ളാഹു ...
ഹാദിസ്രാങ്ക് കണ്ടുനിക്കെ ആഴി പെരുമ്പരവയായി
വെള്ളിക്കൊമ്പൻ സ്രാവുപോലെ
പല്ലിറുമ്പണ് തിരകളള്ളാ
പല്ലിറുമ്പണ് തിരകളള്ളാ
തിരകളള്ളാ ... അള്ളാ ...
തിരകളള്ളാ ... അള്ളാ ... ഹു
അള്ളാഹു ... അള്ളാഹു ... അള്ളാഹു ... അള്ളാഹു ...
അഞ്ചു തുണവഞ്ചി കത്തണ്
പന്തിരണ്ടുപേരും കത്തണ്
ഏഴു പായ നിന്നു കത്തണ്
ദാഹം ... ദാഹം ... ദാഹം ...
ഈസാന്നബിപോലെ കടലിമ്മേ നടക്കണ്
കടലിമ്മേ നടക്കണ് ... കടലിമ്മേ നടക്കണ്
കടലിമ്മേ നടക്കണ് ... കടലിമ്മേ നടക്കണ്
അള്ളാഹു ... അള്ളാഹു ... അള്ളാഹു ... അള്ളാഹു ...
ആദം മലതേടി പോയ ഹാദി മരയ്ക്കാൻ
പ്രാന്തുമലത്തീ നടുക്ക് പാറപോലെ നിന്നൂ
എട്ടുദിക്കും നിന്നെരിയേ പെടപെടക്കും മീനേ
കൂർത്ത കണ്ണ് കുന്തമാക്കി കോർത്തെടുത്തൂ താനേ
എട്ടുദിക്കും വീർപ്പടക്കേ ചോര കപ്പുമാറ്
കപ്പലിന്റെ അണിയത്ത് കുത്തി നിർത്തീ സ്രാങ്ക്
കോലാനോ മാച്ചാനോ അല്ല
ഓലപ്പടവനുമല്ല
ഓളാവോ ശീലാവോ അല്ല
വാലന്തെരച്ചിയുമല്ല
കോലാനോ മാച്ചാനോ അല്ല ... അള്ളാ
ഓലപ്പടവനുമല്ല ... അള്ളാ
ഓളാവോ ശീലാവോ അല്ല ... അള്ളാ
വാലന്തെരച്ചിയുമല്ല ... അള്ളാ
മിന്നിമിന്നിച്ചിരിച്ചമരത്തിരിക്കണ്
മാലാഹച്ചിറകുള്ള ഹൂറീ
വിങ്ങിവിങ്ങിക്കരഞ്ഞവളുരിയാടണ്
മീനായ പേക്കഥ നീറീ
പെട്ടെന്ന് തീയങ്ങണഞ്ഞ്
അട്ടത്ത് സൂര്യൻ മറഞ്ഞ്
പൊന്ന് പടച്ചോന്റെ കണ്ണായ പൊയ്കയില്
കപ്പല് കട്ടമരമായ്
പൊന്ന് പടച്ചോന്റെ കണ്ണായ പൊയ്കയില്
കപ്പല് കട്ടമരമായ് ... കപ്പല് കട്ടമരമായ്
ചിറകാലെ തിരകൾ വകഞ്ഞ് പെണ്ണ്
ബഹറായ ബഹറ്` തൊഴഞ്ഞ്
മുലരണ്ടുമിടയിൽ കിടന്ന് സ്രാങ്ക്
തലചായ്ച്ച് മെല്ലെയുറങ്ങി
കൊളമ്പിലെത്തീലാ കപ്പല് പൊന്നാനിയെത്തീലാ
കൊച്ചീലുമെത്തീലാ കപ്പല് കൊച്ചീലുമെത്തീലാ
തെക്കങ്കടലിന്ന് ജിന്ന് കേറുന്നെരം
കപ്പപ്പണിക്കാര് കേക്കാറുണ്ടിപ്പഴും
ഹാദി മരയ്ക്കാനെ പണ്ട്
ഹൂറി കൊണ്ടോയൊരു പാട്ട്
ഹൂറി കൊണ്ടോയൊരു പാട്ട്