കളവാണീ നീയാദ്യം

കളവാണീ നീയാദ്യം കൺ മുന്നിൽ വന്നപ്പോൾ
പല ജന്മം മുന്പേ നമ്മൾ
പരിചിതരാണെന്നു തോന്നി
ഒരു പ്രേമത്തിൻ കനലെന്റെ നെഞ്ചിൽ നീറി
നെഞ്ചിൽ നീറി

വളയില്ലാ തളയില്ല മാൻ കണ്ണിൽ മഷിയില്ല
എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞു
ഞാൻ തിരിച്ചറിഞ്ഞു
വളയില്ലാ തളയില്ല മാൻ കണ്ണിൽ മഷിയില്ല
എന്നിട്ടും സഖി നിന്നെ തിരിച്ചറിഞ്ഞു
ഞാൻ തിരിച്ചറിഞ്ഞു
പൊയ് പോയ ജന്മത്തിൻ പൊട്ടാത്ത ചരടിന്മേൽ
മണി മുത്തേ വിധി നിന്നെ കോർത്തു വെച്ചു
കോർത്തു വെച്ചു

(കളവാണീ നീയാദ്യം )

കഥയൊന്നും പറയാതെ
ഹൃദയങ്ങൾ അറിയാതെ
വരമായി സഖി നിന്നെ തിരിച്ചു തന്നു
എന്നെ വിളിച്ചു തന്നൂ
കഥയൊന്നും പറയാതെ
ഹൃദയങ്ങൾ അറിയാതെ
വരമായി സഖി നിന്നെ തിരിച്ചു തന്നു
എന്നെ വിളിച്ചു തന്നൂ
എൻ മൌന ഗാനത്തിൻ പൊന്നോമൽ പൂവായ്
ആത്മാവിൻ വനി നിന്നെ വിടർത്തി നിർത്തി
വിടർത്തി നിർത്തി

(കളവാണീ നീയാദ്യം )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalavani neeyadyam

Additional Info

അനുബന്ധവർത്തമാനം