കാലമെല്ലാം
കാലമെല്ലാം നിൻ കൂട്ടായിരിക്കാം ഞാൻ
പതിയെ.. നീ വിളിച്ചാൽ
നീളമുകിലിന്റെയിതളായെൻ കണ്ണഴകേ..
കണ്ണിനഴകേ..
കാണാതെ പോവാതെ നീയെൻ കനവുകളെ..
നോവായും തേനായും നെഞ്ചിൽ നിറയുകയായ്
ചെങ്കുറിഞ്ഞിപൂത്ത വഴിയോരത്ത്...
കാത്തുനിന്നു നിന്നെ പതിവായി ഞാൻ
അമ്പിളി പൂക്കാലം തന്നതല്ലേ...
വേനലിൻ തിരയിലായ് തീരരുതേ
കാലമെല്ലാം നിൻ കൂട്ടായിരിക്കാം ഞാൻ
പതിയെ.. നീ വിളിച്ചാൽ
പാറുന്നോ... മോഹങ്ങൾ...
പാറുന്നൂ....
പാറുന്നോ... മോഹങ്ങൾ...
കനവുകളെഴുതവേ....
കനവുകളെഴുതുവാൻ മഷിതിരഞ്ഞു ഞാൻ
വെണ്ണിലാവിലും...
അതിലൊരു കൊത്തിനിറഞ്ഞു കണ്ണുഴിഞ്ഞുവോ
താരമേ.. അകലെ വാനിലായ്
ചില്ലത്തുമ്പിൽ കാന്താരിക്കിളി
മൂളിയോ രാരീരാരീരം
ചെല്ലത്തുമ്പീ താഴേയ്ക്കൊന്നു വാ
പൂത്തിതാ വാടാമല്ലികൾ
പുലരികൾ മധുരമായ്....
പുലരികൾ മധുരമായ് കഥ പറഞ്ഞുവോ
കൊഞ്ചിയങ്ങനെ...
വെയിലൊളി വിരലിനാലെ ഒന്നു തൊട്ടുവോ
ആദ്യമായ്.. അരികെ മെല്ലെയായ്