കാതോരം കണ്ണാരം

 

 

 

 

കാതോരം കണ്ണാരം കടമിഴി കിളിമൊഴിയിൽ
കാവിലൊരു കാവടിയാട്ടം
മഴവിൽക്കാവടിയാട്ടം (2)

ഏഴല്ലേ നിറമൊരുങ്ങി
അതിലേതു നിറം ഏതു നിറം നീ പെണ്ണേ (2)
ആഴത്തിൽ നിന്മിഴിയിൽ ചേലൊത്ത ഊയലാടും
അഴിയാത്ത വർണ്ണമാകാം
ശ്രുതി തളരാത്ത സന്ധ്യയാകാം ഞാൻ
(കാതോരം കണ്ണാരം..)

എന്നുള്ളിൽ കളമെഴുതും
കടക്കൺ നിറയെ കണ്ടതെന്തേ പെണ്ണേ (2)
തീരാത്ത ചായമേഴും തീർന്നാലും
വാർന്നുവരും ഉറവറ്റാ തീർത്ഥമല്ലേ
കനിവൊഴിയാത്ത പാത്രമല്ലേ
(കാതോരം കണ്ണാരം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaathoram Kannaaram

Additional Info

അനുബന്ധവർത്തമാനം