തിരുവാതിര തിരനോക്കിയ

തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം
കസവാടകൾ
ഞൊറി ചാർത്തിയ പുഴയുള്ളൊരു ഗ്രാമം
പകൽ വെയിൽ പാണന്റെ
തുടിയിൽ...
പതിരില്ലാപ്പഴമൊഴിച്ചിമിഴിൽ...
നാടോടിക്കഥ പാടും നന്തുണിയിൽ
തുയിലുണരുന്നൂ

(തിരുവാതിര)

മാലേയക്കാവിലെ പൂരം
കാണാം
പഞ്ചാരിക്കൂറിൽ കൊട്ടും താളം കേൾക്കാം
കുടകപ്പൂപ്പാലങ്കൊമ്പിൽ
കുംഭനിലാവിൽ
കുടിവെയ്‌ക്കും ഗന്ധർവ്വനെ നേരിൽക്കാണാം
തിങ്കൾപ്രാവിനു
തീറ്റ കൊടുക്കാൻ
താരപ്പൊന്മണി നെൻമണി കൊയ്യാം
മഴവിൽക്കൈവള ചാർത്തിയ
പെണ്ണിനെ
വേളി കഴിച്ച നിലാവിനെ വരവേൽക്കാം
പഴമയെഴുതിയ പാട്ടുകളാൽ

(തിരുവാതിര)

നീരാടും നേരം പാടും കടവിൽ
നീന്താം
കൂമ്പാളത്തോണിയിൽ ഇതിലേ പോകാം
അല്ലിപ്പൂന്തേനുണ്ണും
അണ്ണാനോടും
കാറ്റോടും കഥ ചൊല്ലും കിളിയായ് മാറാം
വെള്ളിവിളക്കിൽ അണഞ്ഞ
കരിന്തിരി
മിന്നിമിനുങ്ങാൽ
എണ്ണയൊഴിയ്‌ക്കാം
പത്തരമാറ്റിലുരുക്കിയെടുത്തൊരു
ചിത്തിരമുത്തിനെയിങ്ങനെ
വരവേൽക്കാം
കുരവയിടുമൊരു കുയിൽമൊഴിയായ്

(തിരുവാതിര)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Thiruvathira thira nokkiya