കാർമുകിലിൻ തേന്മാവിൽ

കാർമുകിലിൻ തേന്മാവിൽ
ഇന്നു വാർമഴവില്ലുകൾ തീർത്തു
ഊഞ്ഞാല... ഊഞ്ഞാല...
ഇവർക്കാടാൻ പൊന്നൂഞ്ഞാല

(കാർമുകിലിൻ...)

വാനിടം ശ്യാമഭൂമിയെ രാഗിയെപ്പോലവെ
ഇന്നു വാരിവാരി നുകർന്നു പൂവാടിയിൽ
ഇരുമാനസങ്ങളലിഞ്ഞു തമ്മിൽത്തമ്മിൽ
ഇവർക്കാടുവാൻ മുകിൽമാലയിൽ പൊന്നൂഞ്ഞാല

(കാർമുകിലിൻ...)

പൂവിനേകി യുവകാമുകൻ മധുപനാദ്യ ചുംബനങ്ങൾ
ഈ പ്രേമികൾ മറന്നു മണ്ണും വിണ്ണും
നവരാഗലീല തുടർന്നു താരുണ്യങ്ങൾ
ഇവർക്കാടുവാൻ സ്വപ്‌നവാടിയിൽ പൊന്നൂഞ്ഞാല

(കാർമുകിലിൻ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaarmukilin thenmavil

Additional Info

അനുബന്ധവർത്തമാനം