വിധുപ്രതാപിന് 2000-ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച മനോഹരഗാനം
കാലമേ കൈക്കൊള്ളുക നീ
കാലമേ കൈക്കൊള്ളുക നീ
കാവൽ നായകനേ
പിടയുമൊരു കടൽ മടിയിൽ താങ്ങും
സൂര്യഹൃദയത്തെ
കാലമേ കൈക്കൊള്ളുക നീ
കാവൽനായകനേ
ഒരു പുൽത്തളിരിനുപോലും
നോവാതിതിലേ നടന്നവനേ
ഒടുവിൽ പച്ച പാകിയിരിക്കും
ചുടലക്കനലായോ - നീയൊരു
ചുടുതീക്കനലായോ
തെറ്റിയതാർക്കാണോ - നേരിൽ
ഞെട്ടിയതാരാണോ
കാലമേ കൈക്കൊള്ളുക നീ
കാവൽനായകനേ
ഒരു പൂവിതളും വാടരുതതിനായ്
കുളിരു പകർന്നവനേ
ഒരു പൂവിതളും വാടരുതതിനായ്
കുളിരു പകർന്നവനേ
ഒടുവിൽ പൂവനമാകെയിരിക്കും
ചുടുകാറ്റലയായോ - നീയൊരു
ചുടലക്കാറ്റായോ
തെറ്റിയതാർക്കാണോ - നേരിൽ
ഞെട്ടിയതാരാണോ
കാലമേ കൈക്കൊള്ളുക നീ
കാവൽനായകനേ
പിടയുമൊരു കടൽ മടിയിൽ താങ്ങും
സൂര്യഹൃദയത്തെ
കാലമേ കൈക്കൊള്ളുക നീ
കാവൽനായകനേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaalame Kaikkolluka
Additional Info
Year:
2000
ഗാനശാഖ: