K ഫോർ കൃഷ്ണ (വന്ദേ വന്ദേ)

വന്ദേ വന്ദേ വന്ദേ വന്ദേ വന്ദേ മാധവാ
ഹരികൃഷ്ണാ വന്ദേ കൃഷ്ണാ വന്ദേ
ആപൽബാന്ധവാ

വന്ദേ വന്ദേ വന്ദേ വന്ദേ വന്ദേ മാധവാ
ഹരികൃഷ്ണാ വന്ദേ കൃഷ്ണാ വന്ദേ
ആപൽബാന്ധവാ

മധുരയിൽ പിറന്നവനേ വെണ്ണ കട്ടു കുടിച്ചവനേ
മാമനെ വധിച്ചവനേ വിധിച്ചിടണേ ഹാപ്പി എൻഡ് നീ

ചെറിയൊരു വിരലനക്കി ഗോവർധനം എടുത്തവനേ
മലപോലെ കുമിഞ്ഞുപൊങ്ങും ദുരിതമെല്ലാം പാടേ നീക്കണേ

ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്നീ ജീവിതം
അടി കൊണ്ടേ കൊണ്ടേ കൊണ്ടേ കൊണ്ടേ 
കൊണ്ടേ തീരുമോ

ഇന്ന് ഇന്ന് ഇന്ന് ഇന്ന് ഇന്നീ ജീവിതം
അടി കൊണ്ടേ കൊണ്ടേ കൊണ്ടേ കൊണ്ടേ 
കൊണ്ടേ തീരുമോ

വിഷുവിനു കണിയും വെച്ച് കാർത്തിക വിളക്കും വെച്ച്
ഭജനയും ജപിച്ചുകൊണ്ട് വണങ്ങിയില്ലേ പണ്ടേ നിൻ മുഖം
ഇവനൊരു വരം കൊടുക്ക് സ്വയംവര വരം കൊടുക്ക്
മധുവിധു ദിനം കടക്കാൻ ബലം കൊടുക്ക് ഗോപാലാ ഹരേ

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാകാമുകാ
ഈ ഭക്തൻ ഭക്തൻ ഭക്തൻ പാടും ദുഃഖം കേൾക്കണേ

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാകാമുകാ
ഈ ഭക്തൻ ഭക്തൻ ഭക്തൻ പാടും ദുഃഖം കേൾക്കണേ

പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കിക്കുത്തി
പടയ്ക്കു നീ ഇറങ്ങി വന്നാൽ ജയിക്കുമല്ലോ 
പാവം അർജുനൻ

സുദർശനം എടുത്തെറിഞ്ഞ് അസുരന്റെ തലയറുത്ത്
അവതാരപ്പിറവിപോലെ നടത്തിടേണം നീയീ മംഗലം

തരികിട തകിട തകിട ... തരികിട തകിട തകിട
താനേ താനേ

തരികിട തകിട തകിട ... തരികിട തകിട തകിട
താനേ താനേ

തരികിട തകിട തകിട ... തരികിട തകിട തകിട
താനേ താനേ ... താനേ താനേ

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധാകാമുകാ
ഈ ഭക്തൻ ഭക്തൻ ഭക്തൻ പാടും ദുഃഖം കേൾക്കണേ

പൊന്നമ്പല നട തുറന്ന് മഞ്ഞ മുണ്ട് മടക്കിക്കുത്തി
പടയ്ക്കു നീ ഇറങ്ങി വന്നാൽ ജയിക്കുമല്ലോ 
പാവം അർജുനൻ

മധുരയിൽ പിറന്നവനേ വെണ്ണ കട്ടു കുടിച്ചവനേ
മാമനെ വധിച്ചവനേ വിധിച്ചിടണേ ഹാപ്പി എൻഡ് നീ

വന്ദേ വന്ദേ വന്ദേ വന്ദേ വന്ദേ മാധവാ
ഹരികൃഷ്ണാ വന്ദേ കൃഷ്ണാ വന്ദേ
ആപൽബാന്ധവാ

വന്ദേ വന്ദേ വന്ദേ വന്ദേ വന്ദേ മാധവാ
ഹരികൃഷ്ണാ വന്ദേ കൃഷ്ണാ വന്ദേ
ആപൽബാന്ധവാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
K For Krishna