ഇന്നലെയെന്ന സത്യം മരിച്ചു

 

ഇന്നലെയെന്ന സത്യം മരിച്ചു
നാളെയെന്ന മിഥ്യയോ പിറന്നില്ല
ഇന്നിന്റെ മുന്‍പില്‍ വെറുതേ
കണ്ണീരും കയ്യുമായ് നീ
ഇനിയും നില്‍ക്കുവതെന്തേ
(ഇന്നലെയെന്ന...)

എല്ലാ മോഹവും പൂത്തുവിടര്‍ന്നാല്‍
ഈശ്വരനെവിടെ വിധിയെവിടെ
പുഷ്പങ്ങളെല്ലാം കൊഴിയാതിരുന്നാ‍ല്‍
പുതുമയെവിടെ പൊരുളെവിടെ
(ഇന്നലെയെന്ന...)

മണിദീപം പൊലിഞ്ഞാല്‍
മനം പൊട്ടിക്കരയാതെ
മറ്റൊരു കൈത്തിരി കൊളുത്തൂ നീ
പാരിരുളൊഴിയും പാതകള്‍ തെളിയും
കാലിടറാതെ പോകൂ നീ
(ഇന്നലെയെന്ന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innale enna Sathyam marichu