ഇന്ദ്രനീലത്തുകിലുകൾ ചാർത്തി

 

ഉം...ഉം...ഉം....
ഇന്ദ്രനീലത്തുകിലുകള്‍ ചാര്‍ത്തീ
ചന്ദ്രക്കിരണാവലികള്‍ വിടര്‍ത്തീ
ഉത്സവപന്തലില്‍ ഉല്ലാസയാമിനീ
ഉന്മാദനടനം തുടരൂ. നിന്‍
ശൃംഗാരമഞ്ജിമ പകരൂ
(ഇന്ദ്രനീലത്തുകിലുകള്‍ )

വികാരരാഗതരംഗമുയര്‍ത്തി
വിലാസ യൗവനസ്വപ്നമുണര്‍ത്തി
പ്രണയപരാഗം
പ്രണയപരാഗം പ്രാണനില്‍ വിതറി
പ്രപഞ്ചദാഹമേ യാഗം തുടരൂ
(ഇന്ദ്രനീലത്തുകിലുകള്‍ )

മദകരലാവണ്യലഹരിയില്‍ മുഴുകി
മന്മഥമോഹസമുദ്രമൊഴുകി
അവിരാമ ജീവിതം
അവിരാമ ജീവിത സ്വര്‍ഗ്ഗപഥങ്ങളില്‍
അനംഗമന്ത്രമേ കേളി മുഴക്കൂ
(ഇന്ദ്രനീലത്തുകിലുകള്‍ )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indraneela thukil