ഹിമമേഘമേ

ഹിമമേഘമേ മിഴികൾ തൊടു

ഒരു നേർത്ത മഴയായ് വരൂ

ഹിമമേഘമേ..

ആത്മാവിലെ തീരങ്ങളിൽ

ആരോ ഒരാൾ വന്നുവോ

ഏതോ കിനാ ജാലങ്ങളിൽ

ആദ്യാനു രാഗങ്ങളോ

മോഹങ്ങളോ....

                            ( ഹിമ മേഘമേ )

 

എന്നോർമ്മ നീളെ, വെൺ പ്രാവ് പോലെ

പൊൻ തൂവലായ് വന്നു നീ

ഇന്നേതു രാവിൽ കൺ പീലി ചിമ്മും

വെൺ താരമായ് നിന്നു നീ

 അറിയാതെൻ കൊലുസ്സിൻ.. ഈണങ്ങളായ് നീ

 പറയാതെൻ മനസ്സിൽ.. മൗനങ്ങളായ് നീ

നിന്നോട് തോന്നുന്നതെന്തോ

                             ( ഹിമ മേഘമേ )

 

പൂംകാറ്റിലൂടെ കൈ ചേർത്തു മെല്ലെ

തേൻ തന്ദ്രിയായ് തോർന്നു നീ

തൂവാനമാകെ മെയ് വാർന്നു താനെ

വർത്തിങ്കളായ് തീർന്നു നീ

 കവിളോരം കുളിരേകും നീഹാരമായി നീ

 മിഴിവാതിൽ തഴുകീടും നീരാളമായി നീ

നിന്നോട് തോന്നുന്നതെന്തോ

                             ( ഹിമ മേഘമേ )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Himamekhame

Additional Info

Year: 
2019
Lyrics Genre: 

അനുബന്ധവർത്തമാനം