എന്തേ രാക്കുയിൽ പാടിയില്ല

എന്തേ രാക്കുയിൽ പാടിയില്ല
എന്നുണ്ണി കണ്ണനുറങ്ങുവാനായ്
എന്തേ രാക്കുയിൽ പാടിയില്ല
എന്നുണ്ണി കണ്ണനുറങ്ങുവാനായ്
ഇത്തിരി കാറ്റൊന്നു വീശിയില്ല
എന്നോമൽ കുഞ്ഞിനുറങ്ങുവാനായ്
ഇത്തിരി കാറ്റൊന്നു വീശിയില്ല
എന്നോമൽ കുഞ്ഞിനുറങ്ങുവാനായ്
എന്തേ രാക്കുയിൽ പാടിയില്ല
എന്നുണ്ണി കണ്ണനുറങ്ങുവാനായ്

കുഞ്ഞിളം ചുണ്ടിലെ പുഞ്ചിരി കാണാൻ
പാലൊളി തിങ്കളും വന്നതില്ല
കുഞ്ഞിളം ചുണ്ടിലെ പുഞ്ചിരി കാണാൻ
പാലൊളി തിങ്കളും വന്നതില്ല
കനവേതോ കണ്ടു കരഞ്ഞിടുമ്പോൾ
താരാട്ടാൻ തെന്നലും വന്നതില്ല

എന്തേ രാക്കുയിൽ പാടിയില്ല
എന്നുണ്ണി കണ്ണൻ ഉറങ്ങുവാനായ്

ഇത്തിരി കൊഞ്ചൽ കേൾക്കുവാനായ്
കുഞ്ഞാറ്റ പൈങ്കിളി വന്നതില്ല
ഇത്തിരി കൊഞ്ചൽ കേൾക്കുവാനായ്
കുഞ്ഞാറ്റ പൈങ്കിളി വന്നതില്ല
പീലിക്കണ്ണിലെ മിന്നാരങ്ങൾ
കാണുവാൻ താരകൾ വന്നതില്ല
പീലിക്കണ്ണിലെ മിന്നാരങ്ങൾ
കാണുവാൻ താരകൾ വന്നതില്ല

എന്തേ രാക്കുയിൽ പാടിയില്ല
എന്നുണ്ണി കണ്ണനുറങ്ങുവാനായ്
ഇത്തിരി കാറ്റൊന്നു വീശിയില്ല
എന്നോമൽ കുഞ്ഞിനുറങ്ങുവാനായ്
എന്തേ രാക്കുയിൽ പാടിയില്ല
എന്നുണ്ണി കണ്ണനുറങ്ങുവാനായ്
എന്നുണ്ണി കണ്ണനുറങ്ങുവാനായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthe raakkuyil paadiyilla

Additional Info

Year: 
2004

അനുബന്ധവർത്തമാനം