എന്തേ ഈ മയക്കം
എന്തേയീ മയക്കം..
മോഹാന്ധമലസം...
നിൻ കൺകൾ പകരും
മൊഴി നുകരും മധുശലഭം!
കേൾക്കാത്ത നിനദം
കാണാത്ത വദനം
നീ മൂകമെഴുതും
നിറമുതിരും പുതുപ്രണയം!
അരികിൽ നീ അലസമായ്
നിറഞ്ഞു മായവേ
അറിയുകി,ല്ലകമേയെ-
ന്താത്മ മർമ്മരം!
തമ്മിൽ കാണുവാൻ കൊതിക്കും;
നെഞ്ചിൽ ചായുവാൻ തുടിക്കും;
തഞ്ചിക്കൊഞ്ചി നാം തുടങ്ങും
തൊട്ടു തഴുകും;മുത്തം നുകരും!
നിൻ മൊഴിയിൽ ലയരാഗ വർഷമോ?
നീ അരികിൽ എന്നാത്മഹർഷമോ?
ഇരവിൽ വിരസം അലയും മനസ്സിൽ
അനഘ നിമിഷ മധുര പുളകം;
കരങ്ങൾ പുണരും മനങ്ങൾ ഉണരും
പ്രണയ ഭരിത സുഖദ നിമിഷം;
തമ്മിൽ കാണുവാൻ കൊതിക്കും;
നെഞ്ചിൽ-- ചായുവാൻ തുടിക്കും;
തഞ്ചി-ക്കൊഞ്ചി നാം തുടങ്ങുന്നൊരു-
ലയമായ് പദ ചലനം!
ഈ പ്രണയം അവിരാമ യാത്രയോ?
നിൻ ഹൃദയം അതെന്റെ മാത്രമോ?
ഉതിരും മഴയിൽ നിറയും കുളിരും
തരളം ഉലകിൽ ലഹരി പകരും;
ഉടലിൽ ഉണരും അരിയ മണവും
പടരും ഉയിരിൽ അമൃത കണവും
തമ്മിൽ കാണുവാൻ കൊതിക്കും;
നെഞ്ചിൽ ചായുവാൻ തുടിക്കും;
തഞ്ചിക്കൊഞ്ചി നാം തുടങ്ങും
തൊട്ടു തഴുകും;മുത്തം നുകരും!
എന്തേയീ മയക്കം..
മോഹാന്ധമലസം...
നിൻ കൺകൾ പകരും
മൊഴി നുകരും മധുശലഭം!
കേൾക്കാത്ത നിനദം
കാണാത്ത വദനം
നീ മൂകമെഴുതും
നിറമുതിരും പുതുപ്രണയം!