ആരിവൻ ആരിവൻ ഉലകം തിരയും

ആരിവൻ ഉലകം തിരയു-
മവൻ ആരെന്നുതിരയുവോ-രിരുളിലലയും!  
പാരിടം അടർക്കളം പൊരുതി മരുവും 
നര വേട്ട തുടരുമേ..!

തീമൊഴി തീമിഴി മിന്നൽവേഗം
എരി-തീയതിൽ തീയുടൽ കൊണ്ടുലോകം!
ലക്ഷ്യമേ യജ്ഞമായ് ആത്മധീരം  
ഇവൻ ജയമായ്  പടരുമേ !

അടിതട-വടവുകൾ അറിയും ധീരനോ!
ഞൊടിയിട പടവുകൾ ഉയരും വീരനോ!
തുടുതുടെ തെളിയണ സൂര്യനാളമോ?
അടിമുടി മറയണ മായക്കാരനോ?

അരചന്റെ പടയി-ലുയിർ കൊടുക്കും കാലാൾനീ 
അറിവിനാൽ ഉയരെ നഭസ്സേറും വിജ്ഞാനി!  
വിതച്ചതാം നിലംകൊയ്യാൻ  കൊതിച്ചിടും ഉഴവൻ നീ! 
മതവെറി പടപ്പുകൾ-ക്കെതിരാടും നരനും നീ!

മണ്ണിൻ വെളിച്ചങ്ങൾ ഊതിക്കെടുത്തുന്ന 
കണ്ണിൻ വെറിതന്നെ കാലവിനാശകം!
പേരിൽ മതത്തിൻ ഗുണത്തെ ഗണിക്കും 
പാരിതിലെങ്ങനെ മാനവവിപ്ലവം?

എവിടോ ചിലർ ചെയ്യുന്നതിന്നൊരു-
മതത്തെ മൊത്തവും പ്രതികളാക്കുകിൽ 
നീ ഒരുത്തൻ പോരുമിവിടെ 
വിധിയെ മാറ്റി ശരിയെ  കാട്ടാൻ!

 
ഞാൻ കരുത്തനെടാ 
തീയിൽ കുരുത്തവൻ ഡാ 
ഞാൻ മൃഗമാണടാ.. 
നര ഗർജ്ജനം ഡാ..

മറവിലെ പൊയ്മുഖ-മഴിക്കുന്നതിവനോ  
ഇരുളിനെ മുറിയ്ക്കുന്ന കതിരവൻ മകനോ
ഉലകിനെ ദുരിതത്തിൽ തുണയ്ക്കുന്ന നടനോ
ഇവനിവനിവനെന്നാൽ അവൻ താനിവനോ!

ആരിവൻ ആരിവൻ ഉലകം തിരയു-
മവൻ ആരെന്നുതിരയുവോ-രിരുളിലലയും!  
പാരിടം അടർക്കളം പൊരുതി മരുവും 
നര വേട്ട തുടരുമേ..!! 

തീമൊഴി തീമിഴി മിന്നൽവേഗം
എരി-തീയതിൽ തീയുടൽ കൊണ്ടുലോകം!
ലക്ഷ്യമേ യജ്ഞമായ് ആത്മധീരം  
ഇവൻ ജയമായ്  പടരുമേ !

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Aarivan aarivan

Additional Info

Year: 
2022

അനുബന്ധവർത്തമാനം