ദൂരെ കിഴക്കൂന്ന്

ദൂരെകിഴക്കൂന്ന് വെട്ടമുദിക്കുന്ന നേരം തൊട്ടെ
തോടായ തോടെല്ലാം ചാടിക്കടക്കുന്ന പ്രായം തൊട്ടേ (2)
പണ്ടേ പണ്ടേ... പണ്ടേ.. പണ്ടേ നീയെന്റെ ചങ്കിൻ തുടിപ്പെന്ന്
കാതോരം ചൊല്ലുന്ന കൂട്ടുമൈനേ
(ദൂരെകിഴക്കൂന്ന് ..)

മാനത്തെ മുട്ടണെ തേൻകനിമാവിന്റെ
മാറത്തെ നീറേറ്റു പാഞ്ഞതല്ലേ 
പുത്തനുടുപ്പിട്ട് ചേമ്പില ചൂടിക്കൊണ്ട്
ഇത്തിരി ചാറ്റലു കൊണ്ടതല്ലേ
അന്നേ... അന്നേ...  നമ്മൾ ഒന്നേ.. 
എന്നു ഞാൻ നെഞ്ചിൽ തൊട്ടോതുമ്പോൾ 
തുള്ളാട്ടം തുള്ളണ കൂട്ടുകാരാ,, കൂട്ടുകാരാ
(ദൂരെകിഴക്കൂന്ന് ..)

മഴവന്നു കൊഞ്ചണ മാനത്തിൻ ചോട്ടിലായ്
പുതുപരൽ തേടി നാമോടിയില്ലേ...
കടലാസു തോണികൾ കടലാകും ഖൽബിലും
നിലയില്ലാ ചൂഴിയിലും തീർത്തതല്ലേ
എന്നേ.. എന്നേ... നമ്മൾ അന്നേ.. 
നീയെന്റെ മൺ‌കുടിമുറ്റത്ത്
പൊൻ‌വെയിലായെന്ന് ചൊല്ലി വാനം
 ചൊല്ലി വാനം
(ദൂരെകിഴക്കൂന്ന് ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore Kizhakkoonnu

Additional Info

Year: 
2020

അനുബന്ധവർത്തമാനം