ദൂരെ ദൂരെ
ദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേ
തോരെത്തോരെ തൂമഴ പെയ്യുന്ന ചേലേ..
നീലാമ്പൽ മിഴികൾ നീർത്തും
കാട്ടാറിൻ നടുവിൽ നിൽക്കാം
കാതോടു കവിത മൂളും കാടും.
നെഞ്ചാകെ കുളിര് തൂവും
കാറ്റിന്റെ വിരല് കോർക്കേ
കാണാത്ത കനി തിരഞ്ഞേ പോകാം
മഞ്ഞിൽ നനഞ്ഞൊരു
ചെമ്പക പൂവ് തരാം.
മെല്ലെ നെഞ്ചിലൊരു ചെറു
ചുംബന ചൂട് തരാം.
ദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേ
തോരെത്തോരെ തൂമഴ പെയ്യുന്ന ചേലേ..
പുഞ്ചിരി വിരിയും കാറ്റിൽ താലോലം
പാരാകെ തേടുന്നേ നീഹാരം നിന്നെ
കൊഞ്ചല് കുറുകും ആറ്റിൻ കല്ലോലം
തോരാതെ മൂടുന്നേ മെയ്യാകെ പയ്യേ.
ഏലമലക്കാടോ ദൂരേ..
ചോലമയിൽ ചേലോ മേലേ,
കോടമഞ്ഞിലൂടെ മൂളി പാടുന്നുണ്ടേ.
മേഘമലമേടോ ദൂരെ
ചോലക്കലമാനോ ചാരേ,
മാനത്തൂടെ പായും തേരേ കാണുന്നുണ്ടോ
കുഞ്ഞോള ചുരുളു കോതി
ചെമ്മാന കനലു തേവി
ചില്ലോടമൊഴുകിടുന്നെ മേലേ..
കുന്നോളം കനവ് കണ്ടേ
പൊന്നാട ചിറകു തീർത്തെ
മായാത്ത മധുരമേ നീ പോകെ.
അന്തി വെയിലിലെ നൊമ്പര ചോപ്പകലെ
നെഞ്ചിൽ വിങ്ങുമൊരു കഥ മഞ്ഞിൽ പെയ്തൊഴിയെ
ദൂരെ ദൂരെ ആകാശ പൂങ്കുന്നിൻ മേലേ
തോരെത്തോരെ തൂമഴ പെയ്യുന്ന ചേലേ..
Additional Info
സോളോ വയലിൻ |