ദീപമേ നീ നടത്തുകെന്നെയും

 

ദീപമേ നീ നടത്തുകെന്നെയും ഈയിരുളിൽ
ദീപമെ നീ നടത്തുകെന്നെയും ഈയിരുളിൽ

നിന്മാർഗ്ഗത്തിൽക്കൂടെ ഞാൻ സ്വർഗ്ഗത്തിൽ ചേരും വരെ
പാവമാമെന്നെ തൃക്കൈകളാലെ പാരിൽ നീ
എന്നും താങ്ങീടേണമേ

ഏൽപ്പിക്കുന്നേ എന്നുടലുയിരും എല്ലാം നിന്നെ
ഏറ്റിടേണം ഇന്നു തൊട്ടെന്നും എന്നെയും നീ
വേദവാക്യമാം പാതയിൽ കൂടെ
പാപിയാമെന്നെ നീ നയിച്ചാലും

ഈ വീഥിയിൽ മൂടുന്ന കൂരിരുൾ തീരുവോളം
ഈശനെ നീ പാദം തളരാതെ പാലിച്ചീടിൽ
സർവ്വശക്താ ഞാൻ ചേർന്നിടും വേഗം
സ്നേഹമാം നിൻ സ്വർഗ്ഗരാജ്യത്തിൽ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Deepame nee

Additional Info