ചെണ്ടുമല്ലികപ്പൂവു

 

ചെണ്ടുമല്ലികപ്പൂവു നിൻ കണ്ടു കണ്ടു വന്ന വണ്ടു ഞാൻ
ചുണ്ടിനുള്ളിലുള്ള തേൻ കണം തരുമോ കണ്മണീ
കൊഞ്ചലൂറിടുന്ന പാട്ടു നീ തഞ്ചമൊടെ നിന്റെ കൂട്ടു ഞാൻ
നെഞ്ചിനുള്ളിലുള്ള താളമായി വരുമോ പൊൻമണീ
ഹോ പട്ടുടുത്ത പൊൻ ചില്ല നീ
തൊട്ടു തൊട്ടു വന്ന പെണ്ണു ഞാൻ
തൊട്ടടുത്തിരുന്നു നിൻ മുഖം
കാണുവാൻ മോഹമായി
ഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ
ഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ (2)
(ചെണ്ടുമല്ലിക...)

കണ്ണിണകൾ തഴുകാതെ ചുണ്ടിണകൾ ഉണർത്താതെ
കണ്ടറിയുന്നാനന്ദ നിറമേഴും ഞാൻ
പൊൻ വലയിൽ കുരുക്കാതെ
നിൻ മനസ്സറിയാതെ കേട്ടറിയുന്നാ നെഞ്ചിൻ
സ്വരമേഴും ഞാൻ
ഇഷ്ടമോടെ മെല്ലെ വന്നു ഞാൻ
കഷ്ടമിന്നു തെന്നി മാറി നീ
മൊട്ടുസൂചി പോലെയെന്നെ നീ കുത്തിത്തുളയ്ക്കാതെടീ
ഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ
ഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ
(ചെണ്ടുമല്ലിക...)

ഉള്ളറകൾ തുറക്കാതെ വെള്ളിവെയിൽ പതിയാതെ
ഉള്ളിനുള്ളിൽ വന്നു ഞാനേകാകിയായ്
നിൻ മടിയിൽ മയങ്ങാതെ നിൻ നിഴലറിയാതെ
നിന്നരികിൽ നിന്നു ഞാൻ പ്രണയാർദ്രനായ്
എന്നുമെന്നുമെന്റെ മാനസം തന്നിലാണു നിന്റെ താമസം
എന്തിനാണു നിന്റെ നീരസം എന്നോടു കാട്ടാതെടീ
ഐ ലവ് യൂ ആ പുഞ്ചിരിയിൽ വീണുപോയ് ഞാൻ
ഐ ലവ് യൂ പുതുപ്രണയം തൂകി ഞാൻ
(ചെണ്ടുമല്ലിക...)
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chendumallika poovu

Additional Info

അനുബന്ധവർത്തമാനം