ചെമ്പകം പൂത്തുലഞ്ഞ
ചെമ്പകം പൂത്തുലഞ്ഞ നീല രാവില്‍
ചന്ദനം പൂശി വന്ന വെണ്ണിലാവേ
നിന്നെ പോലെ മനം കവരും
സുന്ദരിയെ കണ്ടോ എന്റെ കണ്മണിയെ കണ്ടോ
(ചെമ്പകം പൂത്തുലഞ്ഞ .....)
എത്ര മഞ്ഞു മാമലകള്‍ എത്ര തണല്‍ താഴ്‌വരകള്‍
എത്രയെത്ര മന്ദാര പൂവനങ്ങള്‍
എത്രയോ സാഗരങ്ങള്‍ നീ കണ്ടു
നാലുമൊഴി കുരവയിടും നാവിലെന്റെ പേരുതിരും
നാടന്‍ പെണ്ണിന്‍ നാണം കണ്ടോ
വെണ്ണിലാവേ വെണ്ണിലാവേ
(ചെമ്പകം പൂത്തുലഞ്ഞ ...)
എത്ര പ്രേമരംഗങ്ങള്‍ എത്ര രോമഹര്‍ഷങ്ങള്‍
എത്രയെത്ര ശൃംഗാര സംഗമങ്ങള്‍
എത്രയോ സംഭവങ്ങള്‍ നീയറിഞ്ഞു
കനവു വന്നു കളമെഴുതും കരളിന്റെ
കാമിനി തന്‍ കഥയറിഞ്ഞോ
വെണ്ണിലാവേ വെണ്ണിലാവേ
(ചെമ്പകം പൂത്തുലഞ്ഞ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chembakam poothulanja
Additional Info
ഗാനശാഖ: