ചന്ദനത്തെന്നലായ് - F

ചന്ദനത്തെന്നലായ് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു
മാറില്‍ മയങ്ങുന്നൊരുണ്ണിയായ് ഞാന്‍
നിന്റെ താരാട്ടുപാട്ടില്‍ ലയിച്ചു
ഒരു കുഞ്ഞുപൈതലായ് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
ചന്ദനത്തെന്നലായ് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു
ചാമരത്തിരുമുടിയില്‍ തൊട്ടു

ഓര്‍മ്മതന്‍ പാതിരാ കോണില്‍ കൊളുത്തുന്നൊരോടല്‍ വിളക്കിന്റെ നാളമായ് നീ
പാതിയും പിന്നിട്ട വഴിയിൽ ഞാന്‍ കൈവിട്ട
പാഴ്നിലാപ്പക്ഷിതന്‍ തൂവലായി
ഒരു കുഞ്ഞുപൈതലായ് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ 
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ 
ചന്ദനത്തെന്നലായ് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു 
ചാമരത്തിരുമുടിയില്‍ തൊട്ടു 

തൂവെയില്‍ വീണു നിന്‍ നെറ്റിമേല്‍ പൊള്ളവേ
തൂവേര്‍പ്പു തുള്ളികള്‍ ഞാന്‍ തുടയ്ക്കാം
വെണ്ണിലാച്ചന്ദനം തൊട്ടു ഞാന്‍ നിന്നുടെ
മെയ്യില്‍ തണുപ്പിന്‍ തലോടലാവാം
ഒരു കുഞ്ഞുപൈതലായ് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ

ചന്ദനത്തെന്നലായ് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു
മാറില്‍ മയങ്ങുന്നൊരുണ്ണിയായ് ഞാന്‍
നിന്റെ താരാട്ടുപാട്ടില്‍ ലയിച്ചു
ഒരു കുഞ്ഞുപൈതലായ് ഞാന്‍ ഇനിയുമമ്മേ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
നിന്‍ മടിത്തട്ടില്‍ മയങ്ങട്ടെയോ
ചന്ദനത്തെന്നലായ് ഞാന്‍ നിന്റെ ലോലമാം
ചാമരത്തിരുമുടിയില്‍ തൊട്ടു
ചാമരത്തിരുമുടിയില്‍ തൊട്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chandanathennalaay - F