ചന്ദനം മണക്കുന്ന പൂന്തോട്ടം - F

ചന്ദനം മണക്കുന്ന പൂന്തോട്ടം

ചന്ദ്രിക മെഴുകിയ മണിമുറ്റം

ഉമ്മറത്തമ്പിളി നിലവിളക്ക്

ഉച്ചത്തിൽ സന്ധ്യക്കു നാമജപം ഹരിനാമജപം (ചന്ദനം മണക്കുന്ന...))

അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ

അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മുറ്റത്തു കിണറ്റിൽ കുളിർവെള്ളത്തൊട് മുത്തും പളുങ്കും തോൽക്കേണം

കാലികൾ കുടമണി ആട്ടുന്ന തൊഴുത്തിൽ കാലം വീടുപണി ചെയ്യേണം

സൗന്ദര്യം മേൽക്കൂര മേയുമീ വീട്ടിൽ സൗഭാഗ്യം പിച്ചവച്ചു നടക്കേണം

അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ

അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ

മക്കളീ വീട്ടിൽ മയിൽപ്പീലി മെത്തയിൽ മൈഥിലിമാരായ് വളരേണം

അവരുടെ സ്വയംവരപ്പന്തലൊരുക്കാൻ കലയും കമലയും പോരേണം

വരദാനം പൂക്കളമെഴുതുമീ വീട്ടിൽ വസന്തങ്ങൾ താലമേന്തി നിൽക്കേണം

അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ

അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ (ചന്ദനം മണക്കുന്ന...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Chandanam manakkunna poonthottam - F

Additional Info

Year: 
1987

അനുബന്ധവർത്തമാനം