അതിശയം
അതിശയമതിരില്ലാ ലോകം ... ഓ ...
പുതിയൊരു പകലായി വിരിഞ്ഞേ
പറക്കുമൊരു കാറ്റായ് നമ്മൾ
പിടിച്ചടക്കി നിർത്താനാമോ
കിതപ്പുമറിയാതെ തെന്നിത്തെന്നിപ്പോകേ
തുടിക്കുമിരു കണ്ണും നീട്ടി
ചുണ്ടിലൊരു ചൂളം മൂളി
താളമിട്ട് കൂടെ കൂടാൻ ആവോളം പേര്
മനസ്സു മടിയില്ലാതെ
വാശി പിടിഒക്കും വല്ലാതെ
കൊതിച്ചതിനി തന്നാൽ മാത്രം
ഒത്തിരി ഒത്തിരി സന്തോഷം
ചിരിയ്ക്ക് ചിരി മാനം മുട്ടേ
ഒച്ചയിലേറണ സംഗീതം
തനിച്ചു വന്ന നീയും ഞാനും
ഒത്തൊരുമിക്കണ കൊട്ടാരം
മട്ടായ കാലം ജീവനിലെ സ്വത്തായ കാലം
നാളെയൊളി മങ്ങാതെയെന്നും നെഞ്ചോടു ചേർക്കാൻ
പലപല പകലുകൾ ഒപ്രുപിടി നിനവുകൾ
അതിശയമതിരില്ലാ ലോകം ... ഓ ...
പുതിയൊരു പകലായി വിരിഞ്ഞേ
ചുവരുകളിടനാഴികളെല്ലാം
പുതുകഥ പറയുന്നതുപോലെ
അതിശയമതിരില്ലാ ലോകം ... ഓ ...
പുതിയൊരു പകലായി വിരിഞ്ഞേ
ചുവരുകളിടനാഴികളെല്ലാം
പുതുകഥ പറയുന്നതുപോലെ
ഒറ്റനോക്കിലുള്ളം കാണാൻ
ഒപ്പമുണ്ട് ഞാനെന്നോതാൻ
ഒറ്റവാക്കിലാരും കാണാനോവു പങ്കിഒടാൻ
കൈ തലോടൽ പോലും മെല്ലെ
മുറിവിനും മരുന്നായ് മാറ്റാൻ
ഉൾക്കരുത്ത് വേണ്ടും നേരം കൂടെ നീങ്ങിടാൻ
പല ചോദ്യം പോരേകുമ്പോൾ
ഉത്തരങ്ങളെ താനേ തേടാൻ
തെളിവേറും വെട്ടം തൂകും
നല്ല നാളെകൾ സ്വപ്നം കാണാൻ
പറക്കുമൊരു കാറ്റായ് നമ്മൾ
പിടിച്ചടക്കി നിർത്താനാമോ
കിതപ്പുമറിയാതെ തെന്നിത്തെന്നിപ്പോകേ
തുടിക്കുമിരു കണ്ണും നീട്ടി
ചുണ്ടിലൊരു ചൂളം മൂളി
താളമിട്ട് കൂടെ കൂടാൻ ആവോളം പേര്
കരയൊന്നും തട്ടാതേയീ തൂവെള്ള തൻ തേരും
കാറ്റ് പല ദൂരം താണ്ടിപ്പോകാൻ
ചെറുചെറുചിറകുകൾ പകരണൊരിടമിത്
അതിശയമതിരില്ലാ ലോകം ... ഓ ...
പുതിയൊരു പകലായി വിരിഞ്ഞേ
ചുവരുകളിടനാഴികളെല്ലാം
പുതുകഥ പറയുന്നതുപോലെ
അതിശയമതിരില്ലാ ലോകം ... ഓ ...
പുതിയൊരു പകലായി വിരിഞ്ഞേ
ചുവരുകളിടനാഴികളെല്ലാം
പുതുകഥ പറയുന്നതുപോലെ