അറിയാത്ത ദൂരത്ത് (F)

ലാ........... ല........... ല......... ല........ ലാ...
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ
അണയുന്നൂ നിൻ സ്നേഹമർമ്മരങ്ങൾ....
ഒരു കിളിത്തൂവൽ കൊണ്ടെൻ മനസ്സിൽ
അരുമയായ് നീ വന്നു തൊട്ട് വീണ്ടും.....(2)
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ...

അലകൾ തൻ ആശ്ലേഷമാലകളിൽ
സന്ധ്യ അലിയും മുഹൂർത്തവും മാഞ്ഞൂ........ (2)
വരികയെന്റെ കൈക്കുമ്പിളിലെ
അമൃതകണം ചോർന്നുപോകും മുമ്പേ....... മ്.......
അറിയാത്ത ദൂരത്തിലെങ്ങുനിന്നോ.......

കസവുടയാടയഴിഞ്ഞുലഞ്ഞു
നെറ്റിത്തൊടുകുറി പാതിയും മാഞ്ഞൂ.....
ഇത് വഴി ലജ്‌ജാവിവശയായി....
നടകൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ....... (പല്ലവി)
മ്.... മ്..... അറിയാത്ത ദൂരത്തിലെങ്ങുനിന്നോ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
ariyaatha doorathu

Additional Info

Year: 
1989

അനുബന്ധവർത്തമാനം