അന്നു കണ്ടനേരം
അന്നു കണ്ട നേരം നീ അല്ലിയാമ്പൽ മുകുളം അന്നു കണ്ട നേരം നീ അല്ലിയാമ്പൽ മുകുളം ഇന്നു കാണും നേരം നീ അല്ലിത്താമര പരുവം നീ അല്ലിത്താമര പരുവം ആറ്റുവഞ്ചിക്കടവിൽ പൂമ്പാറ്റയെപ്പോൽ പാറി ആറ്റുവഞ്ചിക്കടവിൽ പൂമ്പാറ്റയെപ്പോൽ പാറി എന്റെ കണ്മുന കണ്ടു എൻ വിണ്ണഴകേ നിന്നെ വിണ്ണഴകേ നിന്നെ (അന്നു കണ്ട..) കന്നിവയൽക്കരയിൽ മലർ കൈത പൂത്തപോലെ കന്നിവയൽക്കരയിൽ മലർ കൈത പൂത്തപോലെ മകരവാസരത്തില്‍ മാരിവില്ലുപോലെ മാരിവില്ലുപോലെ (അന്നു കണ്ട..) മല്ലികപ്പൂബാണൻതൻ മായാജാലംപോലെ മല്ലികപ്പൂബാണൻതൻ മായാജാലംപോലെ വെണ്ണിലാവുപോലെ നീ വന്നിതെന്റെ മുന്നിൽ വന്നിതെന്റെ മുന്നിൽ (അന്നു കണ്ട..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Annu Kanda neram
Additional Info
Year:
1978
ഗാനശാഖ: