അമ്മാനം കിളിയേ

അമ്മാനം കിളിയേ ഇമ്മാനം കിളിയേ
എന്നോമനപൂങ്കിളിയേ ( അമ്മാനം..)

തേനു തരാമമ്മ...തിന തിന മാമു തരാം
മോനേ...അമ്പിളിമാമനെ കുമ്പിളിലാക്കി
നിന്നമ്മ തരാം പൊന്നുമ്മ തരാം ( അമ്മാനം...)

മാനോടും മല കേറി മയിലാടും മലയിറങ്ങീ
മോനേ.. അച്ഛനിന്നെത്തുമ്പൊൾ
എന്റെ മോനയ്യയ്യ എന്തെല്ലാമെതെല്ലാം
കൊണ്ടത്തരും ( അമ്മാനം..)

മാനിന്റെ കൊമ്പു തൊടും
മയിലിന്റെ പീലി തൊടും
മോനെ...മാനത്തു മിന്നണ
നക്ഷത്ര കുഞ്ഞിന്റെ മാറത്തെ മാല കാണും (അമ്മാനം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammanam kiliye

Additional Info

അനുബന്ധവർത്തമാനം